അബൂദാബി ദുബായ് സോഷ്യൽ മീഡിയ വൈറൽ

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന ശിക്ഷ നടപടിയുമായി അബുദാബി പോലീസ്

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണങ്ങൾ  പരത്തുന്നവർക്കെതിരെ    കർശന ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. വിശ്വാസ്യതയും കൃത്യതയുമില്ലാത്ത നിരവധി സന്ദേശങ്ങളാണ് യുഎഇയിലെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങൾ പൊതുജനങ്ങളെ ദോഷകരമായി ബാധിക്കും, കൂടാതെ ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുടെ മാനസികാരോഗത്തെയും ബാധിച്ചേക്കാമെന്നും പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ കോവിഡ്  വൈറസ്‌ വ്യാപനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരത്തുന്ന വ്യക്തികൾക്കെതിരെ കർശന നിയമ നടപടികളാകും സ്വീകരിക്കുക. ഇത്തരക്കാർക്ക് ഒരു വർഷം മുതൽ തടവ് ശിക്ഷ ലഭിക്കുമെന്നും അറ്റോർണി ജനറൽ ഡോ. ഹമദ്  അൽ ഷംസി പറഞ്ഞു.

error: Content is protected !!