അബൂദാബി ആരോഗ്യം

പതിനായിരത്തോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ക്വാറന്റീൻ കോംപ്ലക്സ് ഒരുക്കി അബുദാബി

പതിനായിരത്തോളം പേരെ പാർപ്പിക്കാൻ സൗകര്യമുള്ള ക്വാറന്റീൻ കോംപ്ലക്സ് അബുദാബിയിൽ തുറന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി അൽ റസീൻ ഫീൽഡ് ആശുപത്രിയോട് ചേർന്നാണ് നിരീക്ഷണകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടാണ് 2,784 മുറികളുള്ള കേന്ദ്രം നിർമിച്ചത്. 9,984 പേർക്ക് ഇവിടെ താമസമൊരുക്കാൻ കഴിയും.

പരിശോധനാഫലം പോസിറ്റീവ് ആയവരെ നിരീക്ഷണ കാലയളവ് മുഴുവൻ ഇവിടെ പാർപ്പിക്കാൻ അവസരമൊരുങ്ങുന്നതോടെ രോഗവ്യാപനം. തടയാൻ കഴിയുമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ അഫയേഴ്‌സ് മന്ത്രി അൽ കമാലി പറഞ്ഞു. മൂന്ന് നേരത്തെ ഭക്ഷണമടക്കം അത്യാവശ്യസേവനങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

error: Content is protected !!