ദുബായ് സോഷ്യൽ മീഡിയ വൈറൽ

തുണി മാസ്ക് ധരിച്ചാൽ 500 ദിർഹം പിഴ ഈടാക്കുന്നുവെന്ന് എന്ന് പറയപ്പെടുന്ന വീഡിയോ വ്യാജം ; യുഎഇ വ്‌ളോഗർ വീഡിയോ ഡിലീറ്റ് ചെയ്തു

സോഷ്യൽ മീഡിയയിൽ പ്രിൻസ് ജാക്ക് അബൂദ് (പിജെഎ) എന്ന പേരിൽ അറിയപ്പെടുന്ന ഒരു എമിറാത്തി വ്ലോഗർ, തുണി മാസ്ക് ധരിച്ച് 500 ദിർഹം പിഴ ഈടാക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ വീഡിയോ ഡിലീറ്റ് ചെയ്തു.

ഈ വീഡിയോ ഇന്ത്യൻ പ്രവാസി സമൂഹങ്ങൾക്കിടയിൽ വ്യാപകമായ പ്രചാരണത്തിന് കാരണമായിരുന്നു

വീഡിയോയിൽ, പൊതുവായി തുണി ഫെയ്സ് മാസ്ക് ധരിച്ചതിന് 500 ദിർഹം പിഴ ചുമത്തുമെന്നും ഇത് സുരക്ഷിതമല്ലെന്നും സർജിക്കൽ മാസ്ക് ഉപയോഗിച്ച് 500 ദിർഹം നിങ്ങൾ സേവ് ചെയ്യണമെന്നുമാണ് വീഡിയോയിലൂടെ വ്‌ളോഗർ പറയുന്നത്.

താൻ ഇതിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾ നേരിട്ടതായും വീഡിയോ നീക്കംചെയ്യാൻ അധികാരികൾ ഉപദേശിച്ചതായും പിജെഎ പിന്നീട് പറഞ്ഞു. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പിജെഎ മാപ്പ് പറയുകയും ചെയ്തു.

NAT 200630 PJA apology AT-1593498490742

error: Content is protected !!