ദുബായ് വിദ്യാഭ്യാസം

ദുബായിലെ ഈ വർഷത്തെ എല്ലാ ബിരുദദാന ചടങ്ങുകളും ഓൺലൈൻ സംവിധാനം വഴി; KHDA

കോവിഡ് തുടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ മുഴുവൻ ബിരുദ ദാന ചടങ്ങുകളും ഓൺലൈൻ സംവിധാനം വഴി നടപ്പിലാക്കുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിKHDA)  അറിയിച്ചു. നേരത്തെ ദുബായിയിലെ സർവകലാശാലകൾ ഈ രീതിയിൽ ബിരുദദാന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. വീഡിയോ കാളിങ് സംവിധാനങ്ങൾ  വഴിയാകും ചടങ്ങുകൾ നടക്കുക.

വിദ്യാർഥികളുടെയും, കുടുംബാംഗങ്ങളുടെയും, അധ്യാപകരുടെയും മാനസികാവസ്ഥ ഉൾക്കൊള്ളുന്നെന്നും, എന്നാൽ നിലവിൽ മുഴുവൻ ആളുകളുടെയും ആരോഗ്യ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും KHDA അധികൃതർ വ്യക്തമാക്കി. അവസാന വർഷ വിദ്യാർഥികൾക്ക് അവരുടെ ഗ്രാജുവേഷൻ സ്പീച്ചുകൾ KHDA യുടെ ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കു വെയ്ക്കാനും അവസരം ലഭിക്കും

error: Content is protected !!