അന്തർദേശീയം ഇന്ത്യ

കൊവിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നത് അമേരിക്കയെ പ്രകോപ്പിച്ചെന്ന് റിപ്പോർട്ടുകൾ ; മൂന്നാം ഘട്ട വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക

വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് നൽകിയ ഒഴിപ്പിക്കൽ അനുമതി അമേരിക്ക റദ്ദാക്കി. ഇന്ത്യ നടത്തുന്നത് ഒഴിപ്പിക്കലല്ല, സാധാരണ സർവീസുകളാണെന്ന് അമേരിക്ക ഉത്തരവിൽ വ്യക്തമാക്കി.

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കേണ്ട എന്ന നിലപാട് അമേരിക്ക സ്വീകരിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ലംഘിക്കുന്നതാണ് നിലവിൽ ഇന്ത്യ സ്വീകരിച്ച നടപടിയെന്ന് അമേരിക്ക ആരോപിക്കുന്നു. കൊവിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നതാണ് അമേരിക്കയെ പ്രകോപ്പിച്ചത്. അമേരിക്കൻ വിമാനങ്ങൾക്ക് സമാന രീതിയിൽ സർവീസ് നടത്താൻ ഇന്ത്യ അനുമതിയും നൽകിയില്ല. ഇത് വിവേചനപരമായ നടപടിയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യ നിലപാട് തിരുത്തുന്നത് വരെ അമേരിക്കയുടെ ഉത്തരവ് നിലനിൽക്കും.

അതേസമയം, അമേരിക്കയുടെ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വിമർശനം പരിശോധിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

error: Content is protected !!