ആരോഗ്യം കേരളം ചരമം

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു.

നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.

കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായിരുന്നു.

error: Content is protected !!