അജ്‌മാൻ അബൂദാബി ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ യാത്ര ഷാർജ റാസൽഖൈമ

യുഎഇയിൽ കോവിഡിനെതിരെയുള്ള സ്റ്റെറിലൈസേഷൻ ഡ്രൈവ് പ്രവർത്തനങ്ങൾ പൂർണ്ണമായി ; സഞ്ചാര നിയന്ത്രണങ്ങളും നീക്കി

യുഎഇയുടെ ദേശീയ സ്റ്റെറിലൈസേഷൻ ഡ്രൈവ് പ്രവർത്തനങ്ങൾ പൂർത്തിയായതായും അതിനാൽ സഞ്ചാര നിയന്ത്രണങ്ങൾ നീക്കിയതായും യുഎഇയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി വക്താവ് സെയ്ഫ് അൽ ധഹേരി പറഞ്ഞു.

ദുബായിൽ രാത്രി 11 മുതൽ രാവിലെ 6 വരെയും മറ്റെല്ലാ എമിറേറ്റുകളിലും രാത്രി 10 മുതൽ രാവിലെ 6 വരെയും ദേശീയ സ്റ്റെറിലൈസേഷൻ ഡ്രൈവ് സമയത്ത് താമസക്കാർ വീട്ടിൽ തന്നെ തുടരുകയായിരുന്നു.

സ്റ്റെറിലൈസേഷൻ ഡ്രൈവ് പ്രവർത്തനങ്ങൾ പൂർണ്ണമായതോടെ  താമസക്കാർക്ക് ഇനി ദിവസത്തിൽ ഏത് സമയത്തും യു എ ഇയിലുടനീളം നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയും.

എന്നാൽ മറ്റുള്ള എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിലേക്കുള്ള വിലക്ക് ജൂൺ 23 മുതൽ ഒരാഴ്ചക്ക് കൂടി നീട്ടിയിരുന്നു. നിലവിൽ  അബുദാബി എമിറേറ്റിലേക്കുള്ള പ്രവേശന നിരോധനം തുടരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി,

error: Content is protected !!