അന്തർദേശീയം ആരോഗ്യം ഇന്ത്യ

കോവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്ത് ; ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 9887 കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 9887 പുതിയ കോവിഡ് കേസുകൾ. ഒറ്റ ദിവസം ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്. 48.20% പേരാണ് ഇന്നലെ രോഗവിമുക്തരായത്. 294 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ മരിച്ചവരുടെ എണ്ണം 6642 ആയി. 2.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. 1.14 ലക്ഷം പേരാണ് ഇതുവരെ രോഗവിമുക്തരായത്.

error: Content is protected !!