Info അബൂദാബി ഇന്ത്യ കേരളം ദുബായ്

ഓൺലൈനിലും യുഎഇയിലെ എല്ലാ എയർ ഇന്ത്യ എക്സ് പ്രസ് ഓഫീസുകളിൽ നിന്നും ഇനി റീപാട്രിയേഷൻ ടിക്കറ്റ് വാങ്ങാം.

യു എ ഇയിലെ ഇന്ത്യൻ എംബസ്സിയുടെ ഇന്ന് വൈകുന്നേരത്തെ അറിയിപ്പ് അനുസരിച്ച് ഇന്ന് സന്ധ്യ മുതൽ നാലാം ഘട്ട റീപാട്രിയേഷൻ ഫ്ലൈറ്റുകൾക്കുള്ള ടിക്കറ്റുകൾ എംബസിയിലോ കോൺസുലേറ്റിലോ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കും കാശ് കൊടുത്ത് തത്സമയം വാങ്ങാവുന്നതാണ്, എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓൺലൈൻ ടിക്കറ്റ് പോർട്ടലിൽ നിന്നോ വിവിധ എമിറേറ്റുകളിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്നോ GSA ആയ അറേബ്യൻ ട്രാവൽ ഏജൻസി ചുമതലപ്പെടുത്തുന്ന ഓഫീസുകളിൽ നിന്നോ കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങാവുന്നതാണ് .

ആദ്യം വരുന്നവർക്ക് മുൻഗണന കൊടുക്കുന്ന വിധത്തിലാണ് ടിക്കറ്റുകൾ വില്പന നടത്തുന്നത്. ഇതോടു കൂടി കോൺസുലേറ്റ് എംബസി ഓഫീസുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ആളുകളെ ഉദ്ദേശിച്ചുള്ള ടെലഫോൺ സന്ദേശങ്ങൾ ഇനി ഉണ്ടായിരിക്കില്ലെന്ന് മനസിലാക്കണം.

ജൂൺ 28 ആയ ഇന്ന് വൈകുന്നേരം 7 മണി മുതൽ ഇക്കാര്യം പ്രാബല്യത്തിൽ ഉണ്ട്, ജൂലൈ 3 മുതൽ 14 വരെയുള്ള ഫ്ലൈറ്റുകൾക്കാണ് ഇത്തരത്തിൽ ടിക്കറ്റുകൾ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

error: Content is protected !!