സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഷോപ്പിങ്ങ് മാളുകളും നൂറുശതമാനം ജീവനക്കാരുമായി സജീവമാകുന്നു ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ദുബായ് നിരന്ത നിവാരണ സുപ്രീം കമ്മറ്റി അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വകാര്യമേഖല പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്നത്.
ജീവനക്കാര്‍ക്ക് ശരീര താപനില പരിശോധന ഉണ്ടാകും. മാളുകളിലെത്തുന്നവരും ഇത്തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വീട്ടിലിരുന്ന്തന്നെ തുടര്‍ന്നും ജോലി ചെയ്യാം.
രാവിലെ 6 മണി മുതല്‍ രാത്രി 11 മണിവരെയാണ് ദുബായില്‍ പുറത്തിറങ്ങാനുള്ള അനുമതിയുള്ളത്. പ്രവര്‍ത്തന സമയം ഇതിനനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധത്തിനായി എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം.