ദുബായ് വിദ്യാഭ്യാസം

ഔദ്യോഗിക പ്രഖ്യാപനവും കാത്ത് ദുബായിലെ പ്രൈവറ്റ് സ്കൂളുകൾ സെപ്റ്റംബർ മുതൽ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു

ദുബായിയിലെ സ്വകാര്യ സ്കൂളുകളിൽ  സെപ്റ്റംബർ മുതൽ അധ്യയന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏത് ദിവസം മുതലാകും സ്കൂളുകൾ തുറക്കുക എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഎഇ വിദ്യാഭ്യാസ വകുപ്പോ, സ്വകാര്യ സ്കൂൾ അധികൃതരോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുബായിലെ 100 സ്വകാര്യ സ്കൂൾ മേധാവികൾ നടത്തിയ ഓൺ ലൈൻ കോൺഫറൺസിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയും കാലം നാം ശീലിച്ചു വന്നിട്ടുള്ള ഒരു അക്കാദമിക സംവിധാനം ആയിരിക്കില്ല സ്കൂളുകളിൽ ഉണ്ടാകുക. പകരം ഒരു സമയം കുറച്ചു കുട്ടികൾ മാത്രം സ്കൂളുകളിലെത്തുകയും, ബാക്കിയുള്ളവർ വിദൂര വിദ്യാഭ്യാസ സംവിധാനം വഴി പഠനം ഉറപ്പു വരുത്തുകയും ചെയ്യുന്ന ബ്ലെൻഡഡ്‌ ലേർണിംഗ് സംവിധാനമായിരിക്കും സ്കൂളുകളിൽ നടപ്പിലാക്കുക. ഇതിനു പുറമെ സാങ്കേതിക വിദ്യാഭ്യാസ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.

error: Content is protected !!