കായികം ദുബായ്

ദുബായിലെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പോർട്സ് അക്കാദമികൾ വീണ്ടും തുറക്കാൻ അനുമതി

ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റും മറ്റ് അധികാരികളും പുറപ്പെടുവിച്ച കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്പോർട്സ് അക്കാദമികളും കോച്ചിംഗ് ക്ലിനിക്കുകളും ബിസിനസ്സിനായി തുറക്കാൻ അനുവദിക്കാമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

മറ്റ് കാര്യങ്ങൾക്കൊപ്പം അക്കാദമികൾ അധികാരികൾ നിർദ്ദേശിച്ച പ്രകാരം  ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പതിവ് ക്ലീനിംങ്ങും എല്ലായ്‌പ്പോഴും സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്നത് ഉറപ്പാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

എന്നിരുന്നാലും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഈ അക്കാദമികളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല.

error: Content is protected !!