അബൂദാബി ദുബായ് ഷാർജ

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിഴ ഈടാക്കപ്പെട്ടവർക്ക് യുഎഇയിൽ പരാതികൾ രേഖപ്പെടുത്താൻ അവസരം 

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിഴ ഈടാക്കിയിട്ടുള്ളവർക്ക് പരാതികൾ സമർപ്പിക്കുവാൻ യു എ ഇ യിൽ ഓൺലൈൻ സംവിധാനമൊരുങ്ങുന്നു. യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അനാവശ്യമായാണ് ഫൈൻ ഏർപ്പെടുത്തിയതെന്നും, നിയമ ലംഘനം നടത്തിയിട്ടില്ല എന്നുള്ളവർക്കോ, ഇവരുമായി ബന്ധമുള്ള മറ്റുള്ളവർക്കോ ഡിജിറ്റൽ സംവിധാനം വഴി പ്രോസിക്യൂഷനിൽ പരാതികൾ രേഖപ്പെടുത്താൻ കഴിയും. പിഴയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭ്യമായ 15 ദിവസത്തിനകം പരാതി സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. പരാതിയോടൊപ്പം തിരിച്ചറിയൽ രേഖകൾ, ഫൈൻ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട രേഖ / അറിയിപ്പ് തുടങ്ങിയവയും സമർപ്പിക്കണം.

error: Content is protected !!