അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തവർ പിഴയും തടവും നേരിടേണ്ടിവരും 

കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ  പാലിക്കാത്തവർ പിഴയും തടവും നേരിടേണ്ടിവരുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രോസിക്യൂഷൻ ചീഫ് സലീം അൽ സാബി അറിയിച്ചു.

നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. മൂന്ന് പ്രാവശ്യം അറസ്റ്റിലായാൽ  തടവ് കൂടാതെ ഏറ്റവും കുറഞ്ഞത് 100,000 ദിർഹം പിഴയും ഈടാക്കും. സുരക്ഷാ മാസ്കുകൾ ധരിക്കാതിരിക്കുക, കൃത്യമായ  സാമൂഹിക അകലം പാലിക്കാതെയിരിക്കുക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതെയുള്ള  ഒത്തുചേരൽ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് അൽ സാബി പറഞ്ഞു.

കൂടുതൽ ഇളവുകൾ അനുവദിക്കുമ്പോഴും വീടുകൾ, ഓഫീസുകൾ, ഫാമുകൾ, മാളുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു, സ്വകാര്യ സ്ഥലങ്ങളിലും ഒത്തുചേരുകൾ നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ ഇ ആരോഗ്യ സുരക്ഷാ അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കണമെന്നും  അൽ സാബി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!