കേരളം ദുബായ്

വീണ്ടും സ്വർണ്ണക്കടത്ത് ; ദുബായ് – തിരുവനന്തപുരം വന്ദേഭാരത് വിമാനത്തിൽ പുറപ്പെട്ട യാത്രക്കാരനാണ് പിടിക്കപ്പെട്ടത്

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേഭാരത് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നും നാട്ടിലെത്തിയ ആളിൽ നിന്നും 340 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. ചാത്തന്നൂർ കാരംകോട് സ്വദേശി ജോസ് ദാസാണ് (35) അറസ്റ്റിലായത്.

കടത്തിക്കൊണ്ടു വന്ന സ്വർണം വാങ്ങാനെത്തിയ  ‌കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീർ ( 35) മുഹമ്മദ് (40) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30ന് ദുബായിൽ നിന്നു തിരുവനന്തപുരം വിമാനത്തിലാണ് ജോസ് ദാസ് എത്തിയത്. പുലർച്ചെ നാല് മണിയോടെ ആധിച്ചനല്ലൂരിന് സമീപം അടിമുക്കിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ക്വാറന്റീനിൽ കഴിയണമെന്നതിനാൽ കൂടെ ജോലി ചെയ്യുന്ന ആദിച്ചനല്ലൂർ സ്വദേശിയുടെ ആൾത്താമസമില്ലാത്ത വീട്ടിലാണ് ദാസ് എത്തിയത്.വീടു വരെ കാർ എത്താത്തതിനാൽ സമീപത്തെ റോഡിൽ വച്ചു സ്വർണം കൈമാറുകയായിരിന്നു.

സ്വർണം വാങ്ങി കോഴിക്കോട് സ്വദേശികൾ കാറിൽ കയറിയപ്പോൾ പൊലീസ് പട്രോളിങ് സംഘത്തിന്റെ മുന്നിൽപ്പെടുകയായിരിന്നു.ഒരു പൊതി സ്വർണം കടത്തുന്നതിനു പ്രതിഫലം 10,000 രൂപയാണ്.ജോസ് ദാസ് 170 ഗ്രാം വീതം തൂക്കമുള്ള 2 പൊതി സ്വർണമാണ് കടത്തിയത്. നീളമുള്ള ചെയിനുകൾ കറുത്ത ടേപ്പ് ഉപയോഗിച്ചു പന്തു പോലെയാക്കി ബാഗിൽ‌ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.

error: Content is protected !!