അബൂദാബി ആരോഗ്യം ദുബായ് ബിസിനസ്സ്

കോവിഡ് 19 ; ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യു എ ഇ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന യു.എ.ഇ യിലെ ഹോട്ടലുകളും, റെസ്റ്റോറന്റുകളും വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുമ്പോഴും വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൃത്യമായ നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുൻപ് മുഴുവൻ ജീവനക്കാരും കോവിഡ് പരിശോധനകൾ നടത്തണം. ഓരോ 15 ദിവസത്തെ ഇടവേളകളിലും ഇവർ വീണ്ടും പരിശോധനകൾ നടത്തണം

ഹോട്ടലുകളിൽ തെർമ്മൽ മീറ്ററുകളും, തെർമ്മൽ ക്യാമറകളും സ്ഥാപിക്കണം. ഇവ ഉപയോഗിച്ച്  ജീവനക്കാരിൽ കൃത്യമായ ഇടവേളകളിൽ  പരിശോധന നടത്തുകയും, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും വേണം

ഹോട്ടലുകളുടെ എൻട്രൻസുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിക്കണം.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരെയും ഹോട്ടലുകൾക്കുള്ളിൽ പ്രവേശിപ്പിക്കരുത്

റൂമുകളിൽ നിന്നും ഗസ്റ്റുകൾ ഒഴിവായാൽ അടുത്ത 24 മണിക്കൂർ സമയത്തേക്ക് ഈ റൂമുകളിൽ മറ്റാരെയും അപ്പോയ്ന്റ് ചെയ്യരുത്. ഈ സമയത്തിനുള്ളിൽ റൂമുകൾ പൂർണമായും അണുവിമുക്തമാക്കണം.

റസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ, തുടങ്ങിയ പ്രത്യേക ഇടങ്ങളിൽ വളരെ കുറച്ച് ആളുകളെ മാത്രമേ ഒരേ സമയം അനുവദിക്കുവാൻ പാടുള്ളു

റസ്റ്റോറന്റുകൾ രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കുവാൻ പാടുള്ളു

റെസ്റ്റോറന്റുകളിൽ ഇരിക്കു

error: Content is protected !!