അബൂദാബി ആരോഗ്യം

കോവിഡ് സുരക്ഷ മുൻ കരുതലുകളോടെ അബുദാബിയിൽ ജിം, ബില്യാർഡ്സ്, യോഗ സെന്ററുകൾ  പ്രവർത്തനം പുനരാരംഭിക്കുന്നു

കോവിഡ് സുരക്ഷ മുൻ കരുതലുകൾ പൂർണമായും ഉറപ്പു വരുത്തിക്കൊണ്ട്  അബുദാബിയിലെ ജിമ്മുകൾ, യോഗ സെന്ററുകൾ, ബില്യാർഡ്‌സ് കേന്ദ്രങ്ങൾ തുടങ്ങിയവ ജൂലൈ 1 മുതൽ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കും

വ്യക്തിഗത ഇൻഡോർ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടമാണിതെന്ന് അബുദാബി മീഡിയ ഓഫീസ്  അറിയിച്ചു. ഫിറ്റ്‌നെസ്, ബോഡി ബിൽഡിംഗ്, ബില്യാർഡ്സ്, സ്‌നൂക്കർ, യോഗ, ബൗളിംഗ് സെന്ററുകൾ എന്നിവയുടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് മുഴുവൻ ജീവനക്കാരും കോവിഡ് പരിശോധനകൾക്ക് വിധേയരാകണം. എല്ലായിപ്പോഴും മാസ്കുകളും കയ്യുറകളും ധരിക്കണം. അവ പതിവായി മാറ്റുകയും വേണമെന്ന് പരിശീലകർക്ക് നൽകിയ മാർഗ്ഗ നിർദേശങ്ങളിൽ പറയുന്നു. കൂടാതെ സെൻറ്ററുകളിൽ  സോപ്പ്, ഹാൻഡ് സാനിറ്റൈസർ, കൈ കഴുകുന്നതിനുള്ള ജെൽ എന്നിവ ഉണ്ടായിരിക്കണം.  ഉപയോഗത്തിന് മുമ്പും ശേഷവും ഓരോ മണിക്കൂർ ജീവനക്കാർ കായിക ഉപകരണങ്ങൾ അണുവിമുക്തമാക്കുകയും വേണം.

error: Content is protected !!