ആരോഗ്യം കായികം ദുബായ്

കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളോടെ ജിംനേഷ്യങ്ങൾക്കും ഫിറ്റ്നസ് സെന്ററുകൾക്കും 100% കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി ദുബായ് സ്പോർട്സ് കൗൺസിൽ

മുൻപ് നൽകിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പരമാവധി 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിച്ചിരുന്ന ഫിറ്റ്നസ് സെന്ററുകൾക്കും ജിംനേഷ്യങ്ങൾക്കും ഇപ്പോൾ 100 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ കൗൺസിൽ അനുവാദം നൽകിയിരിക്കുകയാണ്.അതേസമയം നേരത്തെ നൽകിയ എല്ലാ കോവിഡ് -19 മുൻകരുതൽ നടപടികളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

കൂടാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കും തുറക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ എല്ലാ പ്രായ നിയന്ത്രണങ്ങളും നീക്കംചെയ്യുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ചതിനാൽ അവർക്ക് ഇപ്പോൾ അവർക്ക് കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളോടെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കും

error: Content is protected !!