ഷാർജ എമിറേറ്റിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന 280 ഏഷ്യൻ തൊഴിലാളികൾക്ക് ഷാർജ പോലീസ് താമസ സൗകര്യം ഒരുക്കി.
ഈ കാലാവസ്ഥയിൽ സുരക്ഷിതമല്ലാത്ത അന്തരീക്ഷവും ചൂടും അവഗണിച്ച് ഒരു ഇന്ടസ്ട്രിയയിൽ മേഖലയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളെക്കുറിച്ച് “അൽ ഖാത് അൽ മുബാഷർ” (ഡയറക്റ്റ് ലൈൻ) എന്ന ടിവി ഷോയിൽ നിന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് ഭവനരഹിതരായ തൊഴിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യം നൽകണമെന്ന് ഷാർജ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി നിർദ്ദേശിക്കുകയായിരുന്നു.
قائد عام شرطة الشارقة يوجه بإيواء "280" عاملاً آسيوياً
وتوفير سكن ملائم لهم https://t.co/dPJo0EC7tB pic.twitter.com/eZvpm20g5L— شرطة الشارقة (@ShjPolice) June 27, 2020
കൂടാതെ പൗരന്മാരായാലും പ്രവാസികളായാലും സമൂഹത്തിലെ എല്ലാ അംഗങ്ങളുമായുള്ള സാമൂഹിക ഉത്തരവാദിത്തം എല്ലായ്പ്പോഴും നിറവേറ്റുകയും ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
തൊഴിലാളികളെ വേഗത്തിൽ സഹായിക്കാനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും ഷാർജ ചാരിറ്റി ഇന്റർനാഷണൽ പോലീസുമായി സഹകരിച്ചുവെന്ന് അൽ ഷംസി അഭിപ്രായപ്പെട്ടു.
തൊഴിലാളികളുടെ എംബസികളുമായി ബന്ധപ്പെട്ട് അവരെ സ്വന്തം നാട്ടിലേക്ക് മടക്കി അയയ്ക്കാനോ നിയമപ്രകാരം അവരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് മാറ്റാനോ ആയി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അൽ ഷംസി പറഞ്ഞു.