ഷാർജ

എയർ അറേബ്യയും കൂടുതൽ ജീവനക്കാരെ പിരിച്ചു വിടുന്നു

കഴിഞ്ഞ മാസം 58 ജീവനക്കാരെ പിരിച്ചു വിട്ടതിന് പുറമെ ഇനിയും പിരിച്ചു വിടൽ ഉണ്ടാകുമെന്ന് എയർ അറേബ്യ വക്താവ് അറിയിച്ചു.
നേരത്തെ എമിറേറ്റ്സും എത്തിഹാദും ചില ജീവനക്കാരെ പിരിച്ചുവിടും എന്ന് പറഞ്ഞിരുന്നു. ആകെ 2000 ജീവനക്കാരാണ് എയർ അറേബ്യക്കുള്ളത്.

നിലവിലെ സാഹചര്യത്തിൽ പരമാവധി ജീവനക്കാരെ നിലനിർത്തുന്നതിനാണ് കമ്പനി ശ്രമിക്കുന്നതെന്നും, മറ്റ് മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇത്തരമൊരു തീരുമാനമെന്നും കമ്പനി വക്താവ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തിന് ശേഷം എയർ ലൈൻസ് സർവീസുകൾ നടത്തിയിരുന്നില്ല. മാർച്ച് മാസത്തിലും വളരെ കുറച്ച് സർവീസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടർന്ന് ഈ വർഷത്തിന്റെ ആദ്യ പാദ ലാഭത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 45% ൽ അധികം ഇടിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ  എണ്ണം വെട്ടികുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

error: Content is protected !!