അന്തർദേശീയം കായികം

ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചു

ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ  നൊവാക് ജോക്കോവിച്ചിന് കോവിഡ്  സ്ഥിരീകരിച്ചു. ജോക്കോവിച്ച് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്.

ക്രൊയേഷ്യൻ താരമായ ബോർണ കോറിക്, ബൾഗേറിയൻ താരമായ ഗ്രിഗർ ഡിമിട്രോവ്, വിക്ടർ ട്രോയിക്കി എന്നിവർക്ക് മുമ്പ് ബാൽക്കൻ മേഖലയിൽ ജോക്കോവിച്ചിനോടൊപ്പം അഡ്രിയ ടൂർ എക്സിബിഷൻ ടൂർണമെന്റിൽ കളിച്ചതിന് ശേഷം കോവിഡ്  സ്ഥീകരിച്ചിരിന്നു.

ബെൽഗ്രേഡിൽ നിന്ന് എത്തിയ ഉടൻ തന്നെ  കോവിഡ് ടെസ്റ്റ്  നടത്തിയെന്ന് ജോക്കോവിച്ച് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ  രോഗലക്ഷണങ്ങളൊന്നും തന്നെയില്ലായിരിന്നുയെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

error: Content is protected !!