അന്തർദേശീയം ഇന്ത്യ

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷം ; ഇരുപതിലേറെ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ടുക

ഇന്ത്യ – ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനീകര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തിലേറെ സൈനികരുടെ മരണം വാര്‍ത്താ എജന്‍സിയായ പി.ടി.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

3 സൈനികരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു . ഇപ്പോൾ 17 സൈനികർ കൂടി മരണമടഞ്ഞു എന്ന വാർത്തയാണ് വന്നിരിക്കുന്നത്

ധാരണ ലംഘിച്ച് ചൈന നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം

നേരത്തെ ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലും ആളപായമുണ്ടായെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച ചെയ്ത് വിഷത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്.

ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യ ആരോപിച്ചു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്.

43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദേശം നൽകി.

 

error: Content is protected !!