ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് ബാധിതർ 4 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 15, 413 പേർക്ക് കൂടി രോഗബാധ 

ഇന്ത്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15, 413 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4, 10, 461 ആയി. ഇതിൽ 2, 27, 756  പേർക്ക് രോഗം ഭേദമാകുകയും13, 254 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 1, 69, 451 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

ഇന്ത്യയിൽ വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായി തുടരുന്ന മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1, 28, 205 ആയി. ഇന്ത്യയിലെ ആകെ വൈറസ് ബാധിതരിൽ 31 ശതമാനവും മഹാരാഷ്ട്രയിലാണ്.

തമിഴ്നാട് – 56, 845, ഡൽഹി – 56, 746, ഗുജറാത്ത് – 26,680 ഉത്തർ പ്രദേശ് – 16,594 രാജസ്ഥാൻ – 14, 536 പശ്ചിമ ബംഗാൾ – 11,724 എന്നിങ്ങനെയാണ്  രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

കേരളത്തിൽ ഇതുവരെ 3, 039 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,450 പേർ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധയെത്തുടർന്നുള്ള 21മരണങ്ങളാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്‍തത്.

ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ച അമേരിക്കയിൽ 2, 330, 578 പേർക്കാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്. ഇതിൽ 9,72, 941 പേർ രോഗമുക്തരാകുകയും, 121, 980 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 1, 235, 657 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

error: Content is protected !!