ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു / ഇതുവരെ മരണസംഖ്യ 16,893 / ഇതുവരെ രോഗമുക്തി നേടിയവർ 3,34821

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളിൽ 18,522 പേര്‍ക്ക് രോഗബാധയുണ്ടായി. 418 പേര്‍ മരിച്ചു. ഇതുവരെ 16,893 പേരാണ് കൊവിഡിന് കീഴടങ്ങിയത്. നിലവിൽ രോഗികൾ 2,15125 ആണ്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു.

error: Content is protected !!