അജ്‌മാൻ അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

മരണം നടന്നാൽ പെട്ടെന്ന് തന്നെ കോൺസുലേറ്റിൽ അറിയിക്കണമെന്ന് നിർദേശം

ഒരാൾ മരിച്ചാൽ വിവരം ആദ്യം അറിയിക്കുക തൊഴിലുടമയേയോ സ്പോൺസറേയോ കുടുംബാംഗങ്ങളെയോ ആയിരിക്കും.എന്നാൽ ഈ വിവരം ഇവർ കോൺസുലേറ്റിനെ അറിയിക്കുന്നതിലും കാലതാമസം വരുത്തുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് മോർച്ചറികൾക്കും സർക്കാർ തലത്തിലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മൃതദേഹം മോർച്ചറികളിൽ നിന്നെടുത്ത് സംസ്കരിക്കാൻ കാലതാമസം വരുത്തരുതെന്ന് യുഎഇ അധികൃതർ അറിയിച്ചതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കാലതാമസം വന്നാൽ ഇവിടെത്തന്നെ സംസ്കാരിക്കാൻ യുഎഇ നിയമം അധികൃതരെ അനുവദിക്കുന്നു.

ഇന്ത്യക്കാരുടെ മരണം ഉണ്ടായാൽ ഹെൽപ് ലൈൻ നമ്പരായ 0507347676 എന്ന നമ്പരിലേക്ക് അടിയന്തരമായി അറിയിക്കണമെന്നും തുടർ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും കോൺസുലേറ്റ് അറിച്ചു. എന്ന മെയിലിലേക്കും വിവരങ്ങൾ അയച്ച് മരണ റജിസ്ട്രേഷൻ നടത്താം. കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങളും പെട്ടെന്ന് നൽകണമെന്നും അധികൃതർ വ്യക്തമാക്കി.

error: Content is protected !!