ആരോഗ്യം കേരളം

കേരളത്തിൽ പുതുതായി 83 പേര്‍ക്ക് കൂടി കൊവിഡ് ; ഇന്ന് 62 പേര്‍ക്ക് രോഗം ഭേദമായി

കേരളത്തിൽ പുതുതായി 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേർ വിദേശത്ത് നിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവാണ്.  ഇന്ന് 62 പേര്‍ക്ക് രോഗം ഭേദമായി.

തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ വെയര്‍ഹൗസില്‍ ലോഡിങ് തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്.

1258 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

error: Content is protected !!