ആരോഗ്യം കേരളം

BREAKINGNEWS കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു / 79 പേര്‍ക്ക് രോഗമുക്തി / 2057 പേർ നിലവിൽ ചികിത്സയിൽ #JUNE29

കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഇതില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍. രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒന്‍പത് സിഐഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍കോട്, തിരുവനന്തപുരം നാല് വീതം.

നെഗറ്റീവായവരുടെ കണക്ക് – തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടര്‍ച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു.

ശ്രീകുമാരഗുരുവിന്റെ സ്മൃതി ദിനത്തിന് ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരില്‍ നിന്നും സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

സ്വകാര്യ ലാബുകള്‍ കൂടി 1,71,846 വ്യക്തികളുടെ സാംപിള്‍ പരിശോധിച്ചതില്‍ 2774 എണ്ണത്തില്‍ ഫലം ഇനിയും വരാനുണ്ട്. സെന്റിനല്‍സ് സര്‍വ്വേ വഴി മുന്‍ഗണനാവിഭഗത്തില്‍പ്പെട്ട 46689 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 45065 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറത്തെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ ആറ് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നടപ്പാക്കും. ധാരാളമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധനം നടത്തും.

error: Content is protected !!