കേരളം ചരമം

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു ; കണ്ണൂരിൽ എക്സൈസ് ജീവനക്കാരനാണ് മരിച്ചത്

കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എക്സൈസ് ഡ്രൈവറായ സുനിലാണ് മരിച്ചത്. 28 വയസായിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച എറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. അതീവ ഗുരതരാവസ്ഥയിലാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്.

രണ്ട് ശ്വാസകോശങ്ങളും തകരാറിലായ നിലയിലാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരും ഉണ്ട്.

ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി

error: Content is protected !!