ആരോഗ്യം കേരളം ചരമം

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു / മരണപ്പെട്ടത് കൊല്ലം മയ്യനാട് സ്വദേശി / ഇതോടെ കേരളത്തിലെ കോവിഡ് മരണസംഖ്യ 22 ആയി

കേരളത്തിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്‌ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്‌. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി. 17ാം തിയതിയാണ്‌ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

error: Content is protected !!