കേരളം ദുബായ് ഷാർജ

മലയാളി വ്യവസായിയെ ഷാർജയിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി വ്യവസായിയെ ഷാർജയിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശി അജിത് തയ്യിലി (55) നെയാണ് ഷാർജ ജമാൽ അബ്ദുൾനാസർ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയത്. ഷാർജ ബുഹൈറ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നിരിക്കുന്നത്

ദുബായിൽ സ്വന്തമായുള്ള മഡോസ്‌ വില്ലയിലായിരുന്നു താമസം. ഇദ്ദേഹം ഷാർജയിൽ എത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. 30 വർഷമായി യുഎഇയിലുള്ള അജിത് സ്വന്തമായി സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയായിരുന്നു. കുടുംബം ദുബായിലാണുള്ളത്.

error: Content is protected !!