കേരളം ചരമം ദുബായ്

കെ.എം.മുനീർ അരീക്കോടിന്റെ നിര്യാണത്തിൽ വിർച്യുൽ അനുശോചനയോഗം നടത്തി

ദുബായ് : പ്രമുഖ സാമൂഹ്യ പ്രവർത്തകനും പി ആർ ഓ യും ആയിരുന്ന കെ.എം.മുനീർ അരീക്കോടിന്റെ നിര്യാണത്തിൽ ദുബൈ എമിരേറ്റ്സ് കമ്പനീസ് ഹൗസിൻറെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ZOOM വിർച്യുൽ മീറ്റിൽ നടന്ന യോഗത്തിൽ ECH മാനേജർ മൊയ്‌ദീൻ കുറുമത് അധ്യക്ഷത വഹിച്ചു. സൽമാൻ അഹമ്മദ് ( UPA ജനറൽ സെക്രട്ടറി ) ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാജിദ് വള്ളിയകത്തു ( UPA ലീഗൽ അഡ്വൈസർ ),സാദിക് അലി (ECH – ജനറൽ മാനേജർ ), ഫാരിസ് ഫൈസൽ ( ECH – Sales Director), അനൂപ് ( Admin-Manager,ECH), ഇർഷാദ് , മുഹമ്മദ് ബഷീർ , ഹസനുൽ ബന്ന, ഫൈസൽ ECH തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.എല്ലാവരും ഒന്നടങ്കം മുനീർ സാഹിബിന്റെ സൗമ്യമായ സൽസ്വഭാവം, മറ്റുള്ളവരോട് പെരുമാറുന്ന രീതി, ജോലിയോട് കാണിക്കുന്ന പ്രതിബദ്ധത , സാമുഹികമായ കാര്യങ്ങളിൽ ഉള്ള നിഷ്കളങ്കമായ ഇടപെടലുകൾ തുടങ്ങിയവ ഏറ്റു പറഞ്ഞു കൊണ്ടാണ് അനുസ്മരിച്ചത്. ജംഷാദ് (Unit Head – E C H) സ്വാഗതവും അബ്ദുൽമുനീർ തൗവ്ജിൽ നന്ദിയും പറഞ്ഞു. ഏകദേശം 264 ഓളം ആളുകൾ ZOOM മീറ്റിംഗിൽ പങ്കെടുത്തു .

error: Content is protected !!