ഇന്ത്യ കേരളം ദുബായ്

യു എ യിൽ നിന്നും ഇന്ത്യയിലേയ്ക്കുള്ള പൂർണ്ണമായും സൗജന്യമായ ചാർട്ടേഡ് ഫ്ലൈറ്റ് ഒരുങ്ങുന്നു

185 ഇന്ത്യക്കാർക്ക് കൊച്ചിയിലേയ്ക്ക്, ജൂലൈ 3, 2020ന് ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കി ദുബായിലെ ജെ & ജെ മാർക്കറ്റിങ്ങ് എൽ എൽ സി

2019 ൻ്റെ അവസാനത്തോടെ ലോകത്ത് പടർന്ന കോവിഡ്- 19 കാരണം, ആയിരക്കണക്കിന് ഇന്ത്യക്കാർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. വ്യോമയാന മേഖലയിൽ വന്ന നിയന്ത്രണങ്ങൾ, റദ്ദാക്കലുകൾ എന്നിവ കാരണം, ഒരുപാട് ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങുവാൻ ബദൽ സംവിധാനങ്ങൾ ഇല്ലാതെ വിഷമിക്കുകയാണ്. നാട്ടിലേയ്ക്ക് മടങ്ങാൻ സുരക്ഷിതമായ, അതും സമ്പൂർണ്ണ ചിലവുകളും ഉൾപ്പെടുത്തി ചാർട്ടേഡ് വിമാനം ഒരുക്കുകയാണ് ശ്രീ ജിജിയും സംഘവും. സർക്കാർ സ്ഥാപനങ്ങളോടൊപ്പം, ശ്രീ ജിജിയും സംഘവും ഏകോപിപ്പിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്.

ഇരുപത് രാജ്യങ്ങളിലെ സ്റ്റേഷനറി വ്യവസായത്തിൽ പ്രമുഖ വിതരണക്കാരായ ജെ & ജെ മാർക്കറ്റിങ്ങ് എൽ എൽ എൽ സി, ദുബായിയുടെ . മാനേജിംഗ് ഡയറക്ടറായ ശ്രീ ജിജി വർഗ്ഗീസിന്, 185 ഇന്ത്യക്കാർക്ക് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 185 പ്രവാസികൾക്ക് യു എ ഇ മുതൽ കൊച്ചി വരെയുള്ള ടിക്കറ്റിൻ്റെ ചെലവ് വഹിക്കുമെന്ന് ജെ & ജെ മാർക്കറ്റിങ്ങ് എൽ എൽ സി യുടെ മാനേജിംഗ് ഡയറക്ടറായ ശ്രീ. ജിജി വർഗീസ് പറഞ്ഞു. മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ അതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്തവരെ സഹായിക്കന്നതിനു വേണ്ടിയും സമൂഹത്തിനോടുള്ള തൻ്റെ പ്രതിബദ്ധതയും കാരണം താൻ വ്യക്തിപരമായി തുടക്കം കുറിക്കുന്ന സംരംഭമാണിതെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനം ലഭിക്കുന്നവർ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉളളവർ, എന്നിവർക്ക് ഞങ്ങൾ ഒരുക്കുന്ന ഈ സൗജന്യ ചാർട്ടേഡ് വിമാനത്തിൽ മുൻഗണന നൽകുന്നതാണ് എന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

യു എ യിലെ വിവിധ സാമൂഹിക സംഘടനകളായ മർത്തോമാ ചർച്ച്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, യു എ ക്യു ഇന്ത്യൻ അസോസിയേഷൻ, പി ടി എ അസോസിയേഷൻ, ഇൻകാസ്, വി ഒ എൽ, അക്കാഫ് ടാസ്ക്ക് ഫോഴ്സ്, ദി ഇൻഫ്യുയെൻഷ്യൽ നെറ്റ്വർക്ക് ഓഫ് കേരളാ കോളേജെസ് അലുമിനൈ, വേൾഡ് മലയാളീ കൗൺസിൽ, തുടങ്ങിയവരിൽ നിന്നും ഈ വിമാന സർവ്വീസ് ഒരുക്കുന്നതിന് പിന്തുണ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട അർഹരായ ആളുകളുടെ പട്ടിക സൂക്ഷ്മ പരിശോധന നടത്താൻ ഒരു മികച്ച ടീമിനെ ഞങ്ങൾ സജ്ജമാക്കിയിട്ടുണ്ട്, അർഹതപ്പെട്ടവർക്ക് മാത്രമേ ഈ ഫ്ലൈറ്റിൽ നാട്ടിലേക്ക് മടങ്ങുവാൻ അവസരം ലഭിക്കൂ എന്നുറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, അതും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് തന്നെ. ഏറ്റവും നിർണായകമായ സമയത്ത് അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം അമൂല്യവും അർത്ഥവത്തുമായിരിക്കും, അത് അവിസ്മരണീയമായ ഒരു കാര്യമാണ്, ആയതിനാൽ ഈ സംരംഭം നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനമാകുമെന്ന് വിശ്വസിക്കുന്നു.

എൻ്റെ ടീം അംഗങ്ങളുടെ പരിശ്രമത്തെ പരാമർശിക്കുകയും, അഭിനന്ദിക്കുകയും ചെയ്തില്ലെങ്കിൽ ഈ പദ്ധതി പൂർണ്ണമാകില്ല. ഈ സംരംഭം വിജയിപ്പിക്കുന്നതിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന എല്ലാ സന്നദ്ധ പ്രവർത്തകരെയും നന്ദിയും, കടപ്പാടും അറിയിക്കുകയാണ്. എല്ലാത്തിനും ഉപരിയായി ഈ കാര്യങ്ങൾ എല്ലാം കൃത്യമായി നടക്കുന്നതിന് ദൈവത്തിനോടും നന്ദി പറയുകയാണ് എന്നും ശ്രീ ജിജി വർഗീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും:
ദിലീപ് – +971 55 268 3736
രാജേഷ് – +971 55 261 4845
സുനിൽ – +971 55 262 1787
missiongigis@gmail.com

error: Content is protected !!