അബൂദാബി ആരോഗ്യം ദുബായ്

യുഎഇയിൽ ബുധനാഴ്ച മുതൽ പള്ളികളും ആരാധനാലയങ്ങളും തുറക്കും

യുഎഇയിൽ നിയന്ത്രണങ്ങങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി യുഎഇയിൽ 30 ശതമാനം ശേഷിയിൽ പള്ളികളും ആരാധനാലയങ്ങളും ജൂലൈ 1 ബുധനാഴ്ച മുതൽ തുറക്കുമെന്ന് തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, വെള്ളിയാഴ്ചകളിൽ പ്രാർത്ഥന ഉണ്ടായിരിക്കില്ല

നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇമാമുകൾക്കും പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികൾക്കുമായി യുഎഇ ആരോഗ്യ അധികൃതർ ഇതിനകം തന്നെ കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാർത്ഥനക്കെത്തുന്ന ആരാധകർക്കുള്ള യുഎഇ ചില മാർഗ്ഗനിർദ്ദേശങ്ങൾ

1. പ്രാർത്ഥനക്കിടയിൽ 3 മീറ്റർ ദൂരം പാലിക്കുക
2. ഹസ്തദാനം ഒഴിവാക്കണം
3. വീട്ടിൽ നിന്ന് സ്വയം ശുദ്ധീകരണം ചെയ്തുവേണം പ്രാർത്ഥനക്കെത്താൻ
4. വിശുദ്ധ ഖുർആൻ വായിക്കാൻ ആരാധകർ സ്വന്തം കോപ്പികൾ കൊണ്ടുവരണം.
5. എല്ലാവരും ട്രേസിങ് അപ്ലിക്കേഷൻ ആയ അൽഹോസ്ൻ ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം
6. വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രായമായവരും ദുർബല വിഭാഗങ്ങളിലെ ആളുകളും ആരാധനാലയങ്ങൾ സന്ദർശിക്കരുത്.

error: Content is protected !!