ദുബായ് യാത്ര

ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള പുതിയ ഫ്ലൈഓവർ തുറന്നു

ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള 740 മീറ്റർ ദൈർഘ്യമുള്ള പുതിയ ഫ്ലൈഓവർ തുറന്നു. പുതിയ ഫ്ലൈഓവറിൽ മണിക്കൂറിൽ 7500 വാഹനങ്ങൾക്കും എക്സിറ്റ് ദിശയിൽ മണിക്കൂറിൽ 3,000 വാഹനങ്ങൾക്കും കടന്നുപോകാനാകുമെന്ന്
ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനുമായ മാത്തർ മുഹമ്മദ് അൽ ടയർ അറിയിച്ചു.

3 വരികളുള്ള പുതിയ ഫ്ലൈഓവർ ദുബായ് ക്രീക്ക്, ദുബായ് ക്രീക്ക് ഹാർബർ എന്നിവിടങ്ങളിലേയ്ക്കുള്ള  ദുബായ്–അൽ അയ്ൻ റോഡ്, അൽ ഖായിൽ എന്നീ റോഡുകളെ ബന്ധിപ്പിക്കാനും സഹായിക്കും.

2022 ഓടെ  ഫ്ലൈഓവറിൻ്റെ പണി പൂർണ്ണമായി  പൂർത്തിയായാൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ദുബായ്-അൽ ഐൻ റോഡിനും ഇടയിലുള്ള യാത്രാ സമയം 22 ൽ നിന്ന് എട്ട് മിനിറ്റായി കുറയ്ക്കാൻ കഴിയും.

error: Content is protected !!