അന്തർദേശീയം ആരോഗ്യം

ചൈനയില്‍ പുതിയ തരം പന്നിപ്പനിയോട് സാമ്യമുള്ള വൈറസ് കണ്ടെത്തി; മുന്നറിയിപ്പുമായി ഗവേഷകർ

മനുഷ്യരില്‍ അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയത്.

മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. 2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്‌സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

error: Content is protected !!