അബൂദാബി ആരോഗ്യം ദുബായ് യാത്ര

യു‌.എ.ഇ യിൽ ഇനി മുതൽ ആർക്കും തൊഴിലുടമകളിൽ നിന്ന് എൻ.‌ഒ.സി നേടാതെ തന്നെ ഡ്രൈവിംഗ് പഠിക്കാൻ കഴിയും

യു.എ.ഇ യിൽ ഇനിമുതൽ തൊഴിലുടമകളിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) ലഭിക്കാതെ തന്നെ ഡ്രൈവിംഗ് പഠിക്കാൻ കഴിയും. കഴിഞ്ഞ ഒരാഴ്ച്ച മുതൽ  പുതിയ നിയമം യു.എ.ഇ യിൽ ഉടനീളം പ്രാബല്യത്തിൽ വന്നു. ഈ നിയമത്തിലൂടെ രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി – സ്വദേശി തൊഴിലാളികൾക്ക്  ഡ്രൈവിംഗ് പഠിക്കാനും ഇതിലൂടെ രാജ്യത്ത് തൊഴിൽ സാധ്യത  വർദ്ധിപ്പിക്കാനും സാധിക്കും. നേരത്തെ, തിരഞ്ഞെടുത്ത 66 പ്രൊഫഷണൽ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ തൊഴിലുടമകളിൽ നിന്ന് എൻ.‌ഒ.സി നേടാതെ ഡ്രൈവിംഗ് പഠിക്കാൻ സാധിക്കുമായിരുന്നുള്ളു.

കുറഞ്ഞ വരുമാനമുള്ള  തൊഴിലാളികളായ വെയിറ്റർമാർ, വീട്ടുജോലിക്കാർ,  ബ്ലൂ കോളർ തൊഴിലാളികൾ തുടങ്ങിയവർക്ക് തൊഴിലുടമകളിൽ നിന്ന് അനുമതി വാങ്ങാതെ ഡ്രൈവിംഗ് പഠിക്കാൻ സാധിക്കില്ലായിരിന്നു. പുതിയ നിയമത്തിലൂടെ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാൻ കഴിയും. ഫെഡറൽ തീരുമാനം ദുബായ്  ഗതാഗത അതോറിറ്റി (ആർ‌ടി‌എ) ദുബായിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക്  സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് പഠിക്കാൻ പാസ്‌പോർട്ട്, റസിഡൻസ് വിസ പേജുകളുടെ കോപ്പികൾ,എമിറേറ്റ്സ് ഐഡി കാർഡിൻ്റെ കോപ്പിയും ഒർജിനലും രണ്ട് ഫോട്ടോഗ്രാഫുകൾ.കൂടാതെ  നേത്രപരിശോധനാ റിപ്പോർട്ടും സമർപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടാകും ഡ്രൈവിംഗ് പരിശീലനങ്ങൾ പുനരാരംഭിക്കുക. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ടും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

error: Content is protected !!