Info അബൂദാബി യാത്ര

അബുദാബിയിൽ പബ്ലിക് പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ജൂലൈ 1 മുതൽ പുനരാരംഭിക്കും

അബുദാബിയിൽ പബ്ലിക് പാർക്കിംഗ് ഫീസ് ജൂലൈ 1 മുതൽ രാവിലെ 8 മണി മുതൽ പുനരാരംഭിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി , ഇന്റഗ്രെറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ഐടിസി) ഞായറാഴ്ച പ്രഖ്യാപിച്ചു.

കോവിഡ് സാഹചര്യത്തെ തുടർന്ന് അബുദാബിയിൽ കമ്മ്യൂണിറ്റി അംഗങ്ങളെ പിന്തുണയ്ക്കുന്നതിനായി മൂന്ന് മാസത്തെക്ക് പാർക്കിംഗ് ഫീസ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

പൊതുജനങ്ങളുടെ സൗകര്യാർത്ഥം, ഐടിസി ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാൻ എം-മവാക്കിഫ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

error: Content is protected !!