എക്സ്പോ 2020 ടെക്നോളജി ദുബായ്

ദുബായ് എക്സ്പോ സൈറ്റിൽ തീപിടുത്തമുണ്ടായത് വെൽഡറുടെ അശ്രദ്ധ മൂലമെന്ന് കണ്ടെത്തൽ

വെൽഡിംഗ് ജോലികൾക്കിടയിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാർ മൂലമാണ്  ദുബായ് എക്സ്പോ നിർമാണ സൈറ്റിൽ  തീപിടിത്തമുണ്ടായതെന്ന് ഫോറൻസിക് അന്വേഷണത്തിൽ വ്യക്തമായി. ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ (സി.ഐ.ഡി) ഫോറൻസിക് അഗ്നിശമന വിദഗ്ധരും ക്രിമിനോളജിസ്റ്റുകളും തീപിടിത്തത്തിന്റെ കാരണം നിർണ്ണയിക്കാൻ 12 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തീപിടുത്തമുണ്ടാകാനിടയായ സാഹചര്യങ്ങൾ ഇവർ പുന സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഉത്തരവാദിത്തം ഒഴിവാക്കാനായി സൈറ്റിൽ പ്രവർത്തിച്ച കമ്പനിയുടെ തൊഴിലാളിയും എഞ്ചിനീയറും മറച്ചുവെച്ച വസ്തുതകൾ വെളിപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ട്യൂബിന്റെ താപനില 350 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നത് കൊണ്ടാണ് തീ ആളിക്കത്താൻ കാരണമായതെന്നാണ് ഫോറൻസിക് നിഗമനം. വെൽഡിംഗിനിടെ  സാങ്കേതിക തകരാർ നേരിട്ടപ്പോൾ തന്നെ ജീവനക്കാരൻ  എഞ്ചിനീയറോട് കാര്യം പറഞ്ഞിരുന്നു.എന്നാൽ ഇതിന് സാക്ഷികളില്ലാത്തതിനാൽ  മറ്റാരോടും പറയരുതെന്ന് എഞ്ചിനീയർ ഇദ്ദേഹത്തോട്  ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

error: Content is protected !!