ആരോഗ്യം ദുബായ് ബിസിനസ്സ് റീറ്റെയ്ൽ

ദുബായിൽ മാളുകളിലും സ്വകാര്യ മേഖലയിലെ ബിസിനസ്സ് പ്രവർത്തനങ്ങളിലും നാളെ മുതൽ 100 % ജീവനക്കാരോടെ പ്രവർത്തിക്കാം.

കോവിഡ് പ്രതിരോധത്തിനെതിരെയുള്ള നിയന്ത്രണങ്ങളോടെ നാളെ ബുധനാഴ്ച മുതൽ ദുബായിലെ ഷോപ്പിംഗ് മാളുകളും ദുബായിലെ സ്വകാര്യമേഖലയിലെ ബിസിനസ് പ്രവർത്തനങ്ങളും 100 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

error: Content is protected !!