റാസൽഖൈമ

റാസ് അൽ ഖൈമയിൽ പഴയതും കാലങ്ങളായി ഉപേക്ഷിക്കപെട്ടതുമായ വീടുകൾ പൊളിക്കുന്നു

റാസ് അൽ ഖൈമ എമിറേറ്റിലുടനീളമുള്ള 53 പഴയതും കാലങ്ങളായി ഉപേക്ഷിക്കപെട്ടതുമായ വീടുകൾ റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി പൊളിക്കുന്നു.

ഇതിനകം ഇതുപോലുള്ള ഒമ്പത് വീടുകൾ പൊളിച്ചു കഴിഞ്ഞെന്നും ആർ‌എകെ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുന്തർ ബിൻ ശേഖർ അൽ സാബി പറഞ്ഞു.

പൊളിച്ചുമാറ്റിയ വീടുകളുടെയും കെട്ടിടങ്ങളുടെയും പ്ലോട്ടുകൾ യോഗ്യരായ എമിറാത്തി പൗരന്മാർക്ക് വിതരണം ചെയ്യുന്നതിലൂടെ അവർക്ക് പുതിയ വീടുകൾ നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി

പ്രദേശം മുഴുവൻ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി പഴയ റാസ് അൽ ഖൈമ നഗരത്തിൽ സ്ഥിതിചെയ്യുന്ന ചില പഴയ വീടുകൾ സ്മാരക-മ്യൂസിയം വകുപ്പിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
നേരത്തെ, എമിറേറ്റിലുടനീളം പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി വീടുകൾ മുനിസിപ്പാലിറ്റി പൊളിച്ചിരുന്നു. ആളുകളുടെ ജീവന് വരെ ഭീഷണിയായേക്കാം എന്നതിനാലാണ് ഇത്തരത്തിലുള്ളവ പൊളിച്ചുമാറ്റുന്നത്.

error: Content is protected !!