അബൂദാബി ആരോഗ്യം ദുബായ്

യുഎഇയിലേക്ക് മടങ്ങിവരുന്ന താമസക്കാർക്ക് കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

നിലവിൽ പുറം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ യുഎഇ റെസിഡന്റ് വിസക്കാരും കോവിഡ് -19 പരിശോധന പൂർത്തിയാക്കണമെന്ന് യുഎഇ സർക്കാർ നിർദ്ദേശിച്ചു.

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക.

നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണു പ്രവാസികൾക്ക് തിരിച്ചുവരാനാവുക എന്നതിനാൽ മലയാളികളടക്കം ഇന്ത്യക്കാർക്ക് ദുബായിലെത്താൻ ഇനിയും കാത്തിരിക്കണം.

യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാണുള്ളതെന്നും അതോറിറ്റി വ്യക്തമാക്കി.

മടങ്ങിവരുന്ന വിദേശികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്‍റീനോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനോ നിര്‍ബന്ധമാണ്. ക്വാറന്‍റീനും ചികിത്സയ്ക്കുമുള്ള എല്ലാ ചെലവുകളും വ്യക്തികള്‍ തന്നെ വഹിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മടങ്ങി വരുന്ന വിദേശികളുടെ ചെലവ് കമ്പനികള്‍ക്ക് വഹിക്കാം.

മടങ്ങിയെത്തുന്ന എല്ലാവരും സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.ക്വാറന്‍റീന്‍ കാലത്ത് സര്‍ക്കാര്‍ ആരോഗ്യ ഏജന്‍സികള്‍ ഇതുവഴി വ്യക്തികളെ നിരീക്ഷിക്കും.

error: Content is protected !!