അന്തർദേശീയം ആരോഗ്യം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 500,000 കടക്കുമ്പോൾ കോവിഡിനെതിരെ അംഗീകാരം ലഭിച്ച വാക്‌സിൻ പുറത്തിറക്കി റഷ്യ

കോവിഡ്  വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മരുന്ന് റഷ്യയിൽ പുറത്തിറക്കി.
അവിഫാവിർ (Avifavir) എന്ന പേരിൽ രജിസ്റ്റർ ചെയ്ത പുതിയ ആൻറിവൈറൽ മരുന്നിന്റെ ആദ്യ വിതരണം രാജ്യത്തുടനീളമുള്ള ചില ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തിച്ചതായി റഷ്യ RDIF സോവറിൻ വെൽത്ത് ഫണ്ട് മേധാവി കിറിൽ ദിമിത്രേവ് അറിയിച്ചു.
ആർ.‌ഡി‌.എഫും അന്താരാഷ്ട്ര മരുന്നു നിർമ്മാതാക്കളായ ചെംറാറിനും (Chemrar)  ചേർന്നാണ് പരീക്ഷണങ്ങൾക്ക് ധനസഹായം നൽകുന്നത്.

കോവിഡ്  വൈറസിന് നിലവിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വാക്സിൻ കണ്ടുപിടിച്ചിട്ടില്ല എന്ന ഘട്ടത്തിലാണ് റഷ്യയിൽ മരുന്ന് വാണിജ്യാടിസ്ഥാനത്തിൽ  വിപണനത്തിനെത്തുന്നത്. പ്രതിമാസം 60,000 പേർക്ക് ചികിത്സിക്കാൻ ആവശ്യമായ മരുന്ന്  നിർമ്മിക്കാനാണ് പദ്ധതിയെന്ന് ആർ.‌ഡി‌.എഫ് മേധാവി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
നിലവിൽ അമേരിക്കയ്ക്കും, ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യമാണ് റഷ്യ.

error: Content is protected !!