ചുറ്റുവട്ടം ബിസിനസ്സ് ഷാർജ റീറ്റെയ്ൽ

ലോക്ക്ഡൗൺ കാലത്തെ ചെറിയ ഇടവേളക്ക് ശേഷം ജനപ്രിയ പ്രമോഷനുമായി ഷാർജ സഫാരി

ആകർഷകങ്ങളായ പ്രമോഷനുകൾ കൊണ്ട് ജനമനസ്സുകളിൽ വൻ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് കൂടിയായ ഷാർജയിലെ സഫാരിയിൽ പുതിയ പ്രമോഷൻ ആരംഭിച്ചു.ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെ 500 ലധികം ഉത്പന്നങ്ങൾ ഉൾകൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികൾ , ഫർണീച്ചർ , ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബിള്സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉല്പന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷാർജയിലോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തവും ആകർഷകവുമാണ് സഫാരിയുടെ 10, 20, 30 പ്രമോഷൻ . ജൂണ് 10 നാരംഭിക്കുന്ന പ്രമോഷൻ 2 ആഴ്ച നീണ്ടു നില്ക്കും.

യുഎഇയിൽ ലോകോത്തര ബ്രാന്ഡുകൾ ഉൾകൊള്ളുന്ന 10, 20, 30 പ്രമോഷൻ ആദ്യമായി ആവിഷ്കരിച്ച് വിജയിപ്പിച്ച സഫാരി അതിന്റെ തുടർച്ചയായാണ് ഈ പ്രമോഷൻ നടപ്പാക്കുന്നത്.ഗുണമേന്മ, വിലക്കുറവ്, സമ്മാന പദ്ധതികൾ എന്നിവയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സഫാരി ഓഫറുകൽ ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും സഫാരി ഒരുക്കിയിട്ടുണ്ടെന്ന് സഫാരി മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ആയതു കൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് സാമൂഹിക അകലം പാലിച്ച് ഷോപ്പിംഗ് നടത്താൻ സാധിക്കുന്നുണ്ടെന്നതും സവിശേഷ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 സെപ്റ്റംബർ 4 ന് പ്രവർത്തനമാരംഭിച്ച സഫാരിയുടെ ‘വിൻ 30 ടയോട്ട കൊറോള’ പ്രമോഷനും ‘വിൻ 1 കിലോ ഗോൾഡ് പ്രമോഷൽ നിന്നും ലഭിച്ചത്. ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രമോഷനുമാണ്‌ നിലവിൽ നടന്നു വരുന്നത്. ഹൈപ്പർ മാർക്കറ്റിൽ നിന്നും 50 ദിർഹമിന്‌ പർച്ചേസ് ചെയ്യുന്നവർക്കെല്ലാം റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ പ്രതിമാസം ലക്ഷം ദിർഹമാണ് കാഷ് പ്രൈസായി നല്കുന്നത്. 50,000 ദിർഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിർഹമും മൂന്നാം സമ്മാനം 20,000 ദിർഹമുമാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വികസന വകുപ്പിന്റെ നിർദ്ദേശ പ്രകാരം നറുക്കെടുപ്പ് മാറ്റി വെച്ചിട്ടുണ്ടെങ്കിലും പ്രമോഷൻ തുടരുകയാണ്. സാമ്പത്തിക വികസന വകുപ്പ് നിർദ്ദേശിക്കുന്ന തീയതിയിൽ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യും.
സഫാരി സന്ദർശിക്കുന്ന ഉപയോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാവാൻ സാധിക്കുമെന്ന രൂപത്തിലാണ് സഫാരി ഓഫറുകൾ ഒരുക്കുന്നത്.

 

 

error: Content is protected !!