ആരോഗ്യം ഷാർജ

കോവിഡ് മുൻകരുതൽ ; ഷാർജയിൽ സാമൂഹിക കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജൂലൈ അവസാനം വരെ തുടരുമെന്ന് ഷാർജ രാജകുമാരനും,എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ  ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാവിധ സാമൂഹിക കൂട്ടായ്മകൾക്കും നിയന്ത്രണങ്ങൾ തുടരും.

വെഡിങ് ഹാളുകൾ, ഇവന്റ് ഹാളുകൾ, ഹോട്ടലുകൾ, ഗവൺമെന്റ് ആൻഡ് കമ്മ്യുണിറ്റി ഹാളുകൾ തുടങ്ങിയവയിൽ യാതൊരു വിധ ഒത്തു ചേരലുകളും അനുവദിക്കില്ല. പൊതു ജനങ്ങൾക്കിടയിൽ കൃത്യമായ സാമൂഹിക അകലം ഉറപ്പു വരുത്തേണ്ടത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം.  ജൂലൈ മാസം അവസാനം വരെ നിയന്ത്രണങ്ങൾ  തുടരുമെന്നും അറിയിപ്പുണ്ട്.

error: Content is protected !!