ഷാർജ

ഷാർജയിൽ പള്ളികൾ തുറക്കുന്നതിനോട് മുന്നോടിയായി സ്റ്റെറിലൈസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു 

കോവിഡ് വൈറസ്  സാഹചര്യത്തിൽ അടച്ചിട്ടിരിക്കുന്ന ഷാർജയിലെ മുഴുവൻ പള്ളികളും വിശ്വാസികൾക്കായി ഉടൻ തന്നെ തുറന്ന് നൽകുമെന്ന് ഷാർജ ഇസ്ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെന്റ് (SIAD) അറിയിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി  എമിറേറ്റ്സിലെ മുഴുവൻ പള്ളികളിലും സ്റ്റെറിലൈസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

പള്ളികളിൽ വിശ്വാസികൾ കൂട്ടമായി പ്രാർഥനയ്‌ക്കെത്താനുള്ള സാധ്യതയാണുള്ളത്. അത് കൊണ്ട് തന്നെ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി SIAD യുടെ കീഴിലുള്ള മുഴുവൻ ഓഫീസുകളിലും, മറ്റ് സ്ഥാപനങ്ങളിലും, ഖുർആൻ സെന്ററുകളിലും സ്റ്റെറിലൈസേഷൻ നടത്തും. ഇതിനോടൊപ്പം തന്നെ പാർക്കിങ് ലോട്ടുകൾ, ഔട്ട് ഡോർ ഏരിയകൾ തുടങ്ങിയവയിലും സ്റ്റെറിലൈസേഷൻ നടത്തും. പള്ളികളിൽ പ്ലംബിങ്, കാർപ്പെന്ററി, എ സി അപ്പ്കീപ്പ് തുടങ്ങിയ അത്യാവശ്യ പുനർനിർമ്മാണ പ്രവർത്തനങ്ങളും, വിവിധ മേഖലകളിൽ പുതിയതായി നിർമ്മിക്കുന്ന പള്ളികളുടെ നിർമ്മാണവും SIAD നടപ്പിലാക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ പള്ളികളിൽ പ്രാർഥനയ്‌ക്കെത്തുന്ന മുഴുവൻ വിശ്വാസികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വയം ഉറപ്പു വരുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

error: Content is protected !!