ടെക്നോളജി ഷാർജ

ഷാർജയിൽ ജൂലൈ 15 മുതൽ ഫീസുകൾ, പിഴകൾ എന്നിവക്ക് നേരിട്ടുള്ള പണമിടപാടില്ല പകരം ഡിജിറ്റൽ ട്രാൻസ്ഫർ

ഷാർജ എമിറേറ്റിലെ എല്ലാ സേവന കേന്ദ്രങ്ങളിലും ജൂലൈ 15 മുതൽ നേരിട്ടുള്ള പേപ്പർ കറൻസികൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ  അവസാനിപ്പിക്കുവാൻ  ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ്, തഹ്‌സീൽ കാർഡ്, ഗൂഗിൾ പേ, ആപ്പിൾ പേ, സാംസങ് പേ, എമിറേറ്റ്സ് ഐഡി വഴിയോ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഡെബിറ്റ് വഴിയോ  ഫീസും പിഴയും ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

പാർക്കിംഗ് സബ്സ്ക്രിപ്ഷൻ ഫീസ്, പിഴ, വാണിജ്യ ബിസിനസുകൾക്കുള്ള പെർമിറ്റുകൾ ഇഷ്യു ചെയ്യുന്നതിനോ പുതുക്കുന്നതിനോ ബന്ധപ്പെട്ട ഫീസ്, സേവന നിരക്കുകൾ എന്നിവ  എസ്.എം സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!