ആരോഗ്യം ഷാർജ

പ്രത്യേക സ്റ്റെറിലൈസേഷൻ ഗേറ്റുകൾ സജ്ജീകരിച്ച് ഷാർജ മുനിസിപ്പാലിറ്റി

ഷാർജ മുനിസിപ്പാലിറ്റിയിൽ ജീവനക്കാരുടെയും, സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സ്റ്റെറിലൈസേഷൻ ഗേറ്റുകളും, ക്യാമറകളും സ്ഥാപിച്ചു. ഇത്തരത്തിലുള്ള 13 ഗേറ്റുകളാണ് മുനിസിപ്പാലിറ്റിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം മുനിസിപ്പാലിറ്റി വാഹനങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. ഇന്നലെ മുതൽ മുനിസിപ്പാലിറ്റിയിൽ 30 ശതമാനം ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച ഘട്ടത്തിലാണ് നടപടി.

മടങ്ങിയെത്തുന്ന ജീവനക്കാർക്കായി ഓഫീസ് കെട്ടിടങ്ങൾ തയ്യാറാണെന്നും അവിടെ എത്തുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച
സേവനങ്ങൾ നൽകാൻ തങ്ങൾക്ക് സാധിക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തുരൈഫി പറഞ്ഞു.

റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നും മറ്റ് ഉപയോഗിച്ച സ്പെയർ പാർട്സുകളിൽ നിന്നുമാണ് ഗേറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത്തരമൊരു സുരക്ഷാ സംവിധാനം ഉറപ്പു വരുത്തുന്ന ഘട്ടത്തിൽ തന്നെ മുഴുവൻ ആളുകളും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, സാമൂഹിക അകലം ഉറപ്പു വരുത്തണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്

error: Content is protected !!