ഇന്ത്യ ദേശീയം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.

മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്ലാറ്റിൽ ഒറ്റാക്കായിരുന്നു താമസം.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. 12 ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കേരള പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി.

error: Content is protected !!