അൽഐൻ ആരോഗ്യം

അൽഐനിൽ രണ്ട് കോവിഡ് -19 സ്ക്രീനിംഗ് ക്ലിനിക്കുകൾ കൂടി തുറന്നു

കോവിഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കുമ്പോൾ എളുപ്പം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി അ​ൽ​ഐ​നി​ൽ ര​ണ്ട് മൊ​ബൈ​ൽ കോ​വി​ഡ്19 സ്ക്രീ​നി​ങ്​ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.അ​ൽ ഐ​നി​ലെ ത​വാം ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പു​തി​യ വി​വ​ര​ങ്ങ​ൾ പുറത്തു വിട്ടത്

അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ സേ​ഹ​യു​ടെ കീ​ഴി​ൽ ര​ണ്ട് വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് മൊ​ബൈ​ൽ സ്ക്രീ​നി​ങ്​ സെന്റർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ക്ലി​നി​ക് അ​ൽ ജി​മി മ​ല്ല​യു​ടെ എ​തി​ർ​വ​ശ​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ൽ ഐ​ൻ ഹി​ലി ഇ​ൻ​ഡ​സ്ട്രി​യ​ൽ സോ​ണി​ൽ മ​റ്റൊ​രു സ്ക്രീ​നി​ങ്​ ക്ലി​നി​ക്കും പ്ര​വ​ർ​ത്തി​ക്കും. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സേ​ഹ ന​ട​പ്പാ​ക്കു​ന്ന മു​ൻ​ക​രു​ത​ൽ-​​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ര​ണ്ട് ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ത​വം ഹോ​സ്പി​റ്റ​ൽ ഓ​പ​റേ​ഷ​ന്‍സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് അ​ൽ കെ​ത്ത്ബി പ​റ​ഞ്ഞു. അ​ൽ ജി​മി മാ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ക്ലി​നി​ക്ക് ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും ഉ​ച്ച​ക്ക് 12 മു​ത​ൽ മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴ് വ​രെ പ​രി​ശോ​ധ​ന​ക്കാ​യി തു​റ​ന്നി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ര​ണ്ടാ​മ​ത്തെ ക്ലി​നി​ക്കിന്റെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴ് വ​രെ​യാ​ണ്

error: Content is protected !!