നാളെ ജൂലൈ 1 മുതൽ പള്ളികളിൽ പോകുമ്പോൾ ആരാധകർ പാലിക്കേണ്ട ഒരു കൂട്ടം പ്രതിരോധ നടപടികളാണ് കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ യുഎഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് എൻഡോവ്മെൻറ് (അവ്കഫ്) പുറത്തിറക്കിയിരിക്കുന്നത്.
മാർഗ്ഗനിർദ്ദേശങ്ങൾ
> വീട്ടിൽ നിന്ന് ശുദ്ധിസ്നാനം നടത്തുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഉറപ്പാക്കുക
> വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപും പള്ളിക്കുള്ളിലും മാസ്ക് ധരിക്കണം
> പ്രാർത്ഥനക്കായി സ്വന്തം പായ കൊണ്ടുവരിക. പള്ളികളിൽ തന്നെ ഇവ ഉപേക്ഷിച്ചു പോകരുത്.
> പ്രായമായവരും കുട്ടികളും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പള്ളികളിലേക്ക് പോകരുത്
> വാതില്പ്പിടിയിലും മറ്റു ഉപരിതലങ്ങളിലും സ്പർശിക്കുന്നത് ഒഴിവാക്കുക
> പ്രാർത്ഥിക്കുന്നവർക്കിടയിൽ 3 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ബ്രൈറ്റ് ഫ്ലോർ മാർക്കറുകൾ സ്ഥാപിച്ചിരിക്കുന്നു
> പള്ളികളിൽ ആവശ്യമായ പ്രാർത്ഥന മാത്രം നടത്തുക.
> പള്ളികളിലെ തിരക്ക് ഒഴിവാക്കുക, പ്രത്യേകിച്ച് പ്രവേശന കവാടങ്ങളിലും പുറത്തും.
ആസാൻ കാലം മുതൽ പ്രാർത്ഥനയുടെ അവസാനം വരെ മാത്രമേ പള്ളികൾ തുറന്നുകിടക്കുകയുള്ളൂ
ആസാൻ കഴിഞ്ഞയുടനെ പ്രാർത്ഥന തുടങ്ങും
ഓരോ പ്രാർത്ഥനയ്ക്കും ശേഷം പള്ളികൾ അടയ്ക്കും
പള്ളികളുടെ പ്രവേശന കവാടത്തിൽ മാസ്കുകളും ഗ്ലൗസുകളും വിതരണം ചെയ്യാൻ അനുവാദമില്ല
ഭക്ഷണം ഉൾപ്പെടെ എല്ലാ തരത്തിലുള്ള വിതരണവും കർശനമായി നിരോധിച്ചിരിക്കുന്നു.
To ensure the safety of worshippers when going to the mosque, the General Authority of Islamic Affairs and Endowments (AWQAF) calls on the public to adhere to the preventive measures that follow:
.
.#awqafuae#UAE#Stay_safe#our_mosques_are_safe#stay_home#preventive_measures pic.twitter.com/WWV7oH6HFN— أوقاف.امارات (@AwqafUAE) June 30, 2020